Section

malabari-logo-mobile

കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും

HIGHLIGHTS : Money laundering case probe to RSS leaders

തൃശ്ശൂര്‍: കുഴല്‍പ്പണക്കേസ് അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്കും എത്തുമെന്ന് സൂചന. കവര്‍ച്ചാകേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും കുഴല്‍പ്പണ ഇടപാടും രാഷ്ട്രീയ ബന്ധവും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് കുഴല്‍പ്പണം എത്തിയതെന്ന് തെളിയിക്കാന്‍ ഇനിയും തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളിലേക്ക് അന്വേഷണം നീളുന്നത്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മറ്റുമായി ആര്‍എസ്എസ് ചുമതലപ്പെടുത്തിയ ജില്ലാ സംയോജകന്മാരുടെ മൊഴിയും ഇതിനായി ശേഖരിക്കും. തൃശൂര്‍ ജില്ലാ സംയോജകന്‍ ഈശ്വരനെ അന്വേഷണ സംഘം വിളിച്ചുവരുത്തുമെന്നാണ് സൂചന. ഉത്തരമേഖല സംഘടനാ സെക്രട്ടറി കെപി സുരേഷ്, ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുഭാഷ് ഒറ്റപ്പാലം എന്നിവരെ അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

sameeksha-malabarinews

സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷിനെ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ഓരോ ജില്ലകളിലേക്കും പണം എത്തിയതിന്റെ വിവരങ്ങള്‍ മേഖലാ സെക്രട്ടറിമാര്‍ക്കും ജില്ലാ സംയോജകര്‍ക്കും അറിയാം. കുഴല്‍പ്പണം സംബന്ധിച്ചും ആര്‍എസ്എസ് നേതാക്കള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലിരുത്തല്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!