Section

malabari-logo-mobile

വീടുകളില്‍ കരിങ്കൊടി ഉയരും; ലക്ഷദ്വീപില്‍ ഇന്ന് ജനകീയ നിരാഹാര സമരം

HIGHLIGHTS : Black flags will be hoisted on houses; Mass hunger strike in Lakshadweep today

കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ജനകീയ നിരാഹാര സമരം. പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം. വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തിയാണ് ലക്ഷദ്വീപ് ജനത ഒന്നാകെ നിരാഹാരമിരിക്കുക.

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കുക, ഭരണ പരിഷ്‌കാര നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം.

sameeksha-malabarinews

കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് നിവാസികളും നിരാഹാരമിരുന്ന് സമരത്തില്‍ പങ്കാളികളാകും. സമരത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ ഓഫിസിന് മുന്‍പില്‍ യുഡിഎഫിന്റെ ധര്‍ണ്ണയും നടക്കുന്നുണ്ട്

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!