കൊച്ചുവേളി-തിരുവനന്തപുരം സെന്‍ട്രല്‍ കണക്ഷന്‍ ട്രെയിന്‍ അനുവദിച്ചു

നിലമ്പൂര്‍: നിലമ്പൂരില്‍നിന്ന് തിരുവനന്തപു രത്തേക്കുള്ള യാത്രക്കാര്‍ക്ക് ഇനി കൊച്ചുവേളിയില്‍ ദുരിതമനുഭവി ക്കേണ്ട. രാജ്യറാണി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ എത്തുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് കണക്ഷന്‍ പാസഞ്ചര്‍ ട്രെയിന്‍ റെയില്‍വേ അനുവദിച്ചു. 06428/ 06433 നാഗര്‍കോവില്‍- തിരുവനന്തപുരം നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിനുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ കൊച്ചുവേളിവരെ നീട്ടിയതായി ഉത്തരവായി.

പുലര്‍ച്ചെ കൊച്ചുവേളിയില്‍ എത്തുന്ന കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ തുക നല്‍കിയാണ് ടാക്‌സി വിളിച്ച് തിരുവ നന്തപുരത്തേക്ക് പോയിരുന്നത്. ഈ ദുരിതത്തിന് ഇതോടെ അറുതിവരും. തിരിച്ചുള്ള രാത്രി യാത്രയിലും ഇതേ സംവിധാനം ഏര്‍പ്പെടുത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top