താനൂരില്‍ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

താനൂര്‍: മത്സ്യബന്ധനത്തിനിടെ എന്‍ജിന്‍ തകരാറിലായി അപകടാവസ്ഥയിലായ ബോട്ടും 11 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

കൊല്ലം കരുനാഗപ്പള്ളി ചെറിയഴിക്കല്‍ പടിഞ്ഞാറേ വീട്ടില്‍ രമ്യയുടെ ഉടമ സ്ഥതയിലുള്ള അമ്മേ നാരായണ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പത്തുമ
ണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ബോട്ടും ജീവനക്കാരെയും സുരക്ഷിതമായി താനൂര്‍ ഹാര്‍ബറില്‍ എത്തിച്ചത്.

പൊന്നാനി എഡിഎഫ് ടി ആര്‍ രാജേഷിന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പൊലീസ് ശരണ്‍കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top