പട്ടാപ്പകൽ കടയിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടി കയറി.

മലപ്പുറം: പട്ടാപ്പകൽ കടയിലേക്ക് കാട്ടുപന്നിക്കൂട്ടം ഓടി കയറി.ബുധനാഴ്ച ഉച്ചയോടെ പാണ്ടിക്കാടാണ്
സംഭവം.അപ്രതീക്ഷിതമായാണ് കാട്ടുപന്നികൂട്ടം കടകളിലേക്ക് പാഞ്ഞുകയറിയത്. ഈ സമയം കടയില്‍ ജീവനക്കാരുണ്ടായിരുന്നു. ഇവരെല്ലാം കടകളില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പന്നികളെ കടയിൽ നിന്ന് പുറത്തിറക്കാൻ
ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഈ സമയം പന്നിക്കൂട്ടം സ്ഥാപനത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക്
ചിന്നിത്തെറിച്ച് ഓടുകയായിരുന്നു എന്ന്
ദൃക്സാക്ഷികൾ പറഞ്ഞു.
പന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക്
കേടുപാടുകൾ സംഭവിച്ചു.തുടർന്ന്
പന്നിക്കൂട്ടം പുറത്ത് പോവാതെ കടയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് അധികൃതർ സംഭവസ്ഥലത്തെത്തി പന്നിക്കൂട്ടത്തെ വെടിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉത്തരവിന്റെഅടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.ഇതോടെ അംഗീകൃത
ഷൂട്ടർമാരുടെ സാന്നിധ്യത്തിൽ പന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. അതേസമയം ഈ മേഖലയിൽ ആദ്യമായിട്ടാണ് പട്ടാപ്പകൽ
ഇത്തരത്തിൽ പന്നികളുടെ ആക്രമണം ഉണ്ടാകുന്നതെന്ന്
പ്രദേശവാസികൾ പറഞ്ഞു.
എന്നാൽ കഴിഞ്ഞ കുറേ മാസങ്ങളായി കൃഷിയിടങ്ങളിൽ പന്നി ശല്യം രൂക്ഷമായി തുടരുകയാണ് ഇതിനിടയിലാണ് ഇപ്പോൾ പകൽ സമയത്ത് അങ്ങാടിയിലേക്ക്
പന്നിക്കൂട്ടം കൂട്ടമായി എത്തിയത്.

Share news
error: Content is protected !!
Scroll to Top