Section

malabari-logo-mobile

കൊച്ചി മെട്രോ: പേട്ട മുതല്‍ എസ്എന്‍ ജങ്ഷന്‍ വരെയുള്ള റെയില്‍ പാതയില്‍ പരീക്ഷണ ഓട്ടം നാളെ രാത്രിമുതല്‍

HIGHLIGHTS : Kochi Metro: The test run on the railway line from Pettah to SN Junction will start from tomorrow night

കൊച്ചി: മെട്രോയുടെ പേട്ടമുതല്‍ എസ്എന്‍ ജങ്ഷന്‍വരെയുള്ള പാതയില്‍ പരീക്ഷണ ഓട്ടം ഞായര്‍ രാത്രി 12 മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെയും തിങ്കള്‍ രാത്രി 12 മുതല്‍ ചൊവ്വ പുലര്‍ച്ചെവരെയും നടക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു. മെട്രോ പാത എസ്എന്‍ ജങ്ഷന്‍വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22ല്‍നിന്ന് 24 ആകും. വടക്കേക്കോട്ട, എസ്എന്‍ ജങ്ഷന്‍ സ്റ്റേഷനുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. കെഎംആര്‍എല്‍ നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യപാതയാണ്. ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്.

രണ്ടുകിലോമീറ്റര്‍ വരുന്ന പേട്ട – എസ്എന്‍ ജങ്ഷന്‍ 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്ന് ലോക്ഡൗണും ഉണ്ടായെങ്കിലും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി. പൈലിങ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി ചെലവായി.

sameeksha-malabarinews

കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനാല്‍ കൊച്ചി മെട്രോ തിങ്കള്‍മുതല്‍ ട്രെയിന്‍ സര്‍വീസിനിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും കെ എം ആര്‍ എല്‍ തീരുമാനിച്ചു. തിങ്കള്‍മുതല്‍ ശനിവരെ തിരക്കുകൂടിയ സമയങ്ങളില്‍ ഏഴരമിനിറ്റ് ഇടവിട്ടും തിരക്ക് കുറഞ്ഞസമയത്ത് ഒമ്പത് മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!