
തൃശൂര്‍: തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം ഇതു വരെ സാധാരണ നിലയിലായില്ല. പാളത്തില്‍ നിന്ന് ട്രെയിന്‍ നീക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
ചാലക്കുടിക്കും ഒല്ലൂരുനുമിടയില്‍ ഒറ്റവരിയിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ ഇരുവരി ഗതാഗതം പുനസ്ഥാപിക്കും. 10 മണിയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്.
രാവിലെ ഗുരുവായൂര്‍ -എറണാകുളം, എറണാകുളം- തിരുവനന്തപുരം, തിരുവനന്തപുരം-ഷൊര്‍ണൂര്‍ ,തിരുവനന്തപുരം- എറണാകുളം, ഷൊര്‍ണറൂര്‍ -എറണാകുളം, കോട്ടയം-നിലമ്പൂര്‍ എന്നീ ട്രയിനുകള്‍ റദ്ദാക്കി. ഇതോടെ ആകെ ഒമ്പത് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.




