Section

malabari-logo-mobile

ഇന്നുമുതല്‍ ഓടിത്തുടങ്ങുന്ന അവധിക്കാല ട്രെയിനുകള്‍ ഏതാണെന്ന് അറിയാം

HIGHLIGHTS : Know which holiday trains will start running from today

തിരുവനന്തപുരം: രണ്ട് അവധിക്കാല ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. കൊച്ചു വേളി-എസ്എംവിടി ബംഗളൂരു സ്‌പെഷ്യല്‍ (06083) ഇന്നു മുതല്‍ മെയ് 28 വരെ ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളി യില്‍നിന്ന് വൈകിട്ട് 6.05ന് പുറപ്പെടും.

എസ്എംവിടി ബംഗളൂരു -കൊച്ചുവേളി സ്‌പെഷ്യല്‍ (06084) മെയ് 29 വരെയുള്ള ബുധ നാഴ്ചകളില്‍ സര്‍വീസ് നടത്തും. പകല്‍ 12.45ന് എസ്എംവിടി ബം ഗളൂരുവില്‍നിന്ന് ട്രെയിന്‍ പുറപ്പെ ടും. 16 കോച്ചുകളും തേര്‍ഡ് എസി യാണ്. മൂന്നു സ്ലീപ്പര്‍ കോച്ചുകളും ഉണ്ടാകും. ജനറല്‍ കോച്ചുകളില്ല.

sameeksha-malabarinews

ലോകമാന്യതിലക് മുംബൈ- കൊച്ചുവേളി പ്രതിവാര സ്‌പെ ഷ്യല്‍ (01463) ജൂണ്‍ ആറുവരെയു ള്ള വ്യാഴാഴ്ചകളില്‍ സര്‍വീസ് നടത്തും. വൈകിട്ട് നാലിന് മും ബൈയില്‍നിന്ന് പുറപ്പെടും. കൊ ച്ചുവേളി-ലോക്മാന്യതിലക് ടെര്‍
മിനസ് പ്രതിവാര സ്‌പെഷ്യല്‍ (01464) ജൂണ്‍ എട്ടുവരെയുള്ള ശനി യാഴ്ചകളില്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍നിന്ന് വൈകിട്ട് 4.30ന് പുറപ്പെടും. ആറ് ജനറല്‍ കോച്ചുകളും രണ്ട് ഭിന്നശേഷി സൗഹൃദ കോച്ചുമുണ്ട്. ബാക്കി എസി കോച്ചുകളാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!