Section

malabari-logo-mobile

ഹൈറിച്ച് തട്ടിപ്പ് കേസ്; സിബിഐക്ക് വിട്ടു

HIGHLIGHTS : highrich scam handed over the to the CBI

തിരുവനന്തപുരം: ഹൈ റിച്ച് ഓണ്‍ലൈന്‍ തട്ടിപ്പു കേസുകളുടെ അന്വേഷണം സി ബിഐക്കു വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മണി ചെയിന്‍ മാര്‍ക്ക റ്റിങ്ങിലൂടെ നിക്ഷേപകരില്‍നിന്ന് 3000 കോടിയിലേറെ രൂപ ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ ചേര്‍പ്പ് സ്വദേശി കെഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ തട്ടി യെടുത്തെന്നാണ് കേസ്. സം സ്ഥാനത്തെ വിവിധ സ്റ്റേഷനുക ളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്. 1.63 ലക്ഷം നിക്ഷേപകരില്‍നി ന്ന് 1630 കോടി തട്ടിയെടുത്തുവെ ന്ന് സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

കേരളത്തിലെ ഏറ്റവും വലിയ സാ മ്പത്തിക തട്ടിപ്പാണിത്. അതിന്റെ ഇരട്ടിത്തുക മറ്റു പലരില്‍നിന്നും തട്ടിയെടുത്തെന്ന വിവരവും പുറ ത്തുവന്നിട്ടുണ്ട്. ഒന്നിലധികം സം സ്ഥാനങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതിനാലാണ് സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ ചെയ്തത്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!