ബഹ്‌റൈനിലെ പ്രവാസികള്‍ക്കായി ഏറ്റവും വലിയ ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി

മനാമ: ബഹ്‌റൈനിലെ പ്രവാസികള്‍ക്കായി ഏറ്റവും വലിയ ഇഫ്താര്‍ വിരുന്നൊരുക്കി കെഎംസിസി ബഹ്‌റൈന്‍. ആറായിരത്തോളം പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്. ഇഫ്താര്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരെയും പ്രയാസപ്പെടുന്നവരെയും മത രാഷ്ട്രീയ ഭേദമന്യേ ചേര്‍ത്തുപിടിക്കാന്‍ പുണ്യ റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ഇഫ്താറില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

ഇസ ടൗണ്‍ ഇന്ത്യന്‍ സ്‌കുള്‍ ഗ്രൗണ്ടിലാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top