സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഡല്‍ഹി ബാലാവകാശ കമ്മീഷന്‍

ദില്ലി: സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അംഗീകാരം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

സ്വവര്‍ഗ വിവാഹങ്ങള്‍ കുട്ടികളിലുണ്ടാകുന്ന ആഘാതം സംബന്ധിച്ച് കമ്മീഷന്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സ്വവര്‍ഗ കുടുംബങ്ങളില്‍ വളര്‍ത്തുന്ന കുട്ടികളുടെ മാനസിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കമ്മീഷന്‍ അവകാശപ്പെടുന്നു. ഇതിന് തെളിവായി നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അനുവാദമുണ്ടെന്ന് ഡല്‍ഹി ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

ഹര്‍ജി ഏപ്രില്‍ 18 ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

Share news
error: Content is protected !!
Scroll to Top