കോഴി അട;റമദാന്‍ സ്‌പെഷ്യല്‍

കോഴി അട

തയ്യാറാക്കിയത്;ഷരീഫ

ആവശ്യമായ ചേരുവകള്‍:-

മൈദ – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ചിക്കന്‍ (എല്ലില്ലാത്തത്) – 1 ½ കപ്പ്
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
മല്ലിയില – 3 ടീസ്പൂണ്‍ (നന്നായി അരിഞ്ഞത്)
നാരങ്ങ നീര് – 2 ടീസ്പൂണ്‍
വെളിച്ചെണ്ണ – വറുക്കാന്‍

തയ്യാറാക്കുന്ന വിധം:-

മൈദയില്‍ അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് കുഴക്കുക. അത് മാറ്റി വയ്ക്കുക.

ചിക്കന്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മാരിനേറ്റ് ചെയ്യുക. ചിക്കന്‍ ഡീപ്പ് ഫ്രൈ ചെയ്യുക, വറുത്ത ചിക്കന്‍ പിച്ചിയെടുക്കുക.

ചിക്കന്‍ ചെറുനാരങ്ങാനീരും നന്നായി അരിഞ്ഞ മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. മാറ്റി വയ്ക്കുക.

മാവ്  ചെറിയ ഉരുളകളാക്കി ചെറിയ വട്ടത്തില്‍ പരത്തുക. ഒരു വശത്ത് ആവശ്യമായ ചിക്കന്‍ ഫില്ലിംഗ് ചേര്‍ത്ത് മറുവശത്ത് നിന്ന് മടക്കുക. കോഴി അട രൂപപ്പെടുത്തുന്നതിന് അരികുകള്‍ അമര്‍ത്തി ഒട്ടിക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി, കോഴി അട ഓരോന്നായി ചേര്‍ക്കുക, ഇടത്തരം ചൂടില്‍ ചെറുതായി സ്വര്‍ണ്ണ നിറമാകുന്നതു വരെ വറുത്തെടുക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top