ആരോഗ്യമന്ത്രി വീണാ ജോര്‍ജിനനെതിരെ പോസ്റ്റര്‍; കാലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

പത്തനംതിട്ടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്. കുമ്പഴ സ്വദേശിയായ സോഹല്‍ വി സൈമണ്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പത്തനംതിട്ട പോലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജസ്റ്റര്‍ ചെയ്തു.

പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പത്തനംതിട്ട ഓര്‍ത്തഡോക്‌സ് പള്ളിപ്പരിസരത്താണ് ആരോഗ്യമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണം എന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്റര്‍.ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പലയിടത്തും പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top