Section

malabari-logo-mobile

കെകെ രമയുടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്

HIGHLIGHTS : തിരു : ടിപി വധകേസിലെ ഗൂഢാലോചന സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന നിരാഹാര സ...

kk-rama44തിരു : ടിപി വധകേസിലെ ഗൂഢാലോചന സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ രമക്ക് ഐക്യദാര്‍ഢ്യവുമായി് സമര പന്തലില്‍ എത്തുന്നുണ്ട്.

ടിപിയുടെ മകന്‍ അഭിനന്ദ് ഇന്നലെ അമ്മയെ കാണാന്‍ സമരപന്തലില്‍ എത്തിയിരുന്നു. തങ്ങളുടെ സമരത്തിന് ലഭിക്കുന്ന പന്തുണയില്‍ സന്തോഷമുണ്ടെന്നും അഭിനന്ദ് പറഞ്ഞു. രമക്കൊപ്പം അവരുടെ അച്ഛന്‍ കെകെ മാധവനും നിരാഹാര സമരപന്തലില്‍ ഉണ്ട്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള നൂറോളം ആര്‍എംപി പ്രവര്‍ത്തകരും നിരാഹാര സമരത്തിന് പ്രചോദനവുമായി സമരപന്തലില്‍ ഉണ്ട്.

sameeksha-malabarinews

എംകെ രാഘവന്‍ എംപി, മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ്സ് നേതാവ് ലതികാ സുഭാഷ്, മഹിളാ മോര്‍ച്ച നേതാവ് ശോഭാ സുരേന്ദ്രന്‍, ജോയ് കൈതാരം, എഴുത്തുകാരി പി ഗീത തുടങ്ങിയവര്‍ രമക്ക് അഭിവാദ്യമര്‍പ്പിച്ച് ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു.

സിബിഐ അനേ്വഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് രമയുടെയും ആര്‍എംപിയുടെയും തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!