Section

malabari-logo-mobile

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് കെകെ ശൈലജ

HIGHLIGHTS : KK Shailaja says that he will face the personal murder case against him legally

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെ നിയമപരമായി നേരിടുമെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ. കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നതെന്നും വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നതെന്നും ശൈലജ പറഞ്ഞു.

1500 രൂപയ്ക്കു മാത്രം പിപിഇ കിറ്റ് ലഭിക്കുന്ന കാലത്ത് 15,000 കിറ്റുകള്‍ വാങ്ങി ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ചതിനെ കള്ളിയെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. വൃത്തികെട്ട രീതിയിലാണ് വ്യക്തിഹത്യ നടത്തുന്നത്. ജനങ്ങളുടെ കോടതിയില്‍ ഞാന്‍ ഇത് തുറന്നുകാട്ടും- കെ.കെ.ശൈലജ പറഞ്ഞു.

sameeksha-malabarinews

ആരോഗ്യ മന്ത്രിയായിരുന്ന സമയത്ത് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ ഉയര്‍ത്തിയാണ് ഷൈലജയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നത്. അഞ്ചു വര്‍ഷം മന്ത്രി ആയിരുന്നപ്പോള്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ഈ നാട്ടിലെ എല്ലാ മനുഷ്യര്‍ക്കും അറിയാമെന്ന്‌ശൈലജ പറഞ്ഞു. തനിക്കെതിരായ വ്യക്തിഹത്യ ശരിയാണോ തെറ്റാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ആലോചനകള്‍ നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വടകരയില്‍ ഷാഫി പറമ്പില്‍ ആണ് ശൈലജയ്‌ക്കെതിരെ മത്സരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!