കപ്പവടയും കട്ടന്‍ ചായയും സൂപ്പറാണ്….

കപ്പവട ഒരു രുചികരവും പോഷകസമൃദ്ധവുമായ വിഭവമാണ്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്, കുറച്ച് ചേരുവകള്‍ മാത്രം മതി.

ചേരുവകള്‍:

കപ്പ – 400 ഗ്രാം്
ഉള്ളി – 1 എണ്ണം, അരിഞ്ഞത്
ഇഞ്ചി – 1/2 ഇഞ്ച്, അരിഞ്ഞത്
വെളുത്തുള്ളി – 2 അല്ലി, അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം, അരിഞ്ഞത്
കറിവേപ്പില – 1 തണ്ട്
ഉപ്പ് – രുചിക്കനുസരിച്ച്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പത്തിരിപ്പൊടി -അരക്കപ്പ്

തയ്യാറാക്കുന്ന വിധം:
കപ്പ ചെറുതായി മുറിച്ച് നന്നായി കഴുകിയ ശേഷം ഒരു കുക്കറില്‍ ഇട്ട് കുറച്ച് ഉപ്പ് ചേര്‍ത്ത് നാല് വിസില്‍ അടിച്ച് എടുക്കുക. ശേഷം കപ്പയിലെ വെള്ളം വാര്‍ത്ത ശേഷം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കു. ഇതിലേക്ക് നല്ല കട്ടിയില്‍ ഉരുണ്ട് വരുന്ന പാകത്തില്‍ പത്തിരിപ്പൊടി ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം ഒരുപാനില്‍ ആവശ്യത്തിന് എണ്ണയൊഴിച്ച് വടയുടെ മാവ് കയ്യില്‍വെച്ച് ഉഴുന്നുവടയ്ക്ക് പരത്തുന്ന രൂപത്തില്‍ നടുവില്‍ ഓട്ടയിട്ട് പരത്തിയെടുത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക. ചെറിയ തീയില്‍ പാകം ചെയ്യാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ വേവിച്ച് കരിഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.കട്ടന്‍ചായക്കൊപ്പം കഴിക്കാവുന്ന ഒരു ടേസ്റ്റി വിഭമാണ് ഇത്. ഈ വടയോടൊപ്പം ചട്ണിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top