‘കിത്താബി’നൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം;ഡിവൈഎഫ്‌ഐ

വിവാദമായ കിത്താബ് നാടകത്തിനും സംവിധായകന്‍ റഫീഖ് മംഗലശേരിക്കും പിന്തുണയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ നാടകം മതമൗലികവാദികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു.

”കിതാബ് ”നാടകത്തിനെതിരെ,കലാപമുയര്‍ത്തുന്നത് അംഗീകരിക്കാനാകില്ല.മത മൗലികവാദ സംഘടനകള്‍ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തതാണ് ചരിത്രം.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു ഊര്‍ജ്ജം പകരാന്‍ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണ്.അത് സെലക്ടീവാകാന്‍ പാടില്ല,”കിതാബ് ”നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാര്‍ഥിനികളെ നമ്മള്‍ കണ്ടു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാര്‍ഹമാണ് .ഡിവൈഎഫ്‌ഐ എക്കാലവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പന്‍ പ്രവണതയ്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles