Section

malabari-logo-mobile

റഷാദ് ശാസ്ത്ര ഗണിത ഗവേഷണത്തിന് അമേരിക്കയിലെക്ക്.

HIGHLIGHTS : പരപ്പനങ്ങാടി: ഗവേഷണ പഠനത്തിന് അമേരിക്കയിലെക്ക് പോകാന്‍ അവസരം ലഭിച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക് ജന്മ നാടിന്റെ ആദരം. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റി...

ഹംസ കടവത്ത്

പരപ്പനങ്ങാടി: ഗവേഷണ പഠനത്തിന് അമേരിക്കയിലെക്ക് പോകാന്‍ അവസരം ലഭിച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക് ജന്മ നാടിന്റെ ആദരം.
തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സ് ആന്റ് റിസര്‍ച്ചി (ഐ.ഐ.എസ്.ഇ.ആര്‍ )ല്‍ നിന്നും ബി. എസ്. എം. എസ്. കോഴ്‌സ് പൂര്‍ത്തിയാക്കിയ പരപ്പനങ്ങാടി സ്വദേശി ഇരകുളങ്ങര മുഹമ്മദ് റഷാദ് നാണ് അമേരിക്കയിലെ സൗത്ത് ഫ്‌ലോളിറഡ യൂനിവേഴ്സ്റ്റിയിലെക്ക് ഗണിത വിഷയത്തില്‍ ഗവേഷണ പഠനം നടത്താന്‍ സ്‌കോളര്‍ഷിപ്പോടെ അര്‍ഹത നേടിയത്.

sameeksha-malabarinews

പ്രതികൂല വിഭവ സാഹചര്യങ്ങളെ ഇഛാശക്തികൊണ്ട് പാടെ അവഗണിച്ച് പഠിച്ചു മുന്നേറിയ ഈ മിടുക്കന്‍ ആത്മ വിശ്വാസത്തോടെ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. മാധ്യമം’ എ എഫ്.സി. ഇ കെ. മുഹമ്മദ് ബഷീറിന്റെയും സാമൂഹ്യ പ്രവര്‍ത്തക ഹബീബ ബഷീറിന്റെയും മകനാണ് റഷാദ്, അബ്‌റാര്‍ മഹല്ല് കമ്മറ്റിക് കീഴിലാണ് റഷാദിനെ ആദരിച്ചത്. അബ്‌റാര്‍ മഹല്ല് അദ്ധ്യക്ഷന്‍ പി. കെ. അബൂബക്കര്‍ ഹാജി, അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി തീരദേശ യൂനിറ്റ് പ്രാദേശിക അമീര്‍ എം. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആമുഖഭാഷണവും പി. വി. ഷാഹുല്‍ ഹമീദ് മുഖ്യ പ്രഭാഷണവും നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് പാലാഴി കോയ, വനിത ജമാഅത്ത് നേതാക്കളായ കെ. എം. റമീസ, ഉമ്മുകുല്‍സു അസീസ്, വനിത സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ: നിഷാന്ത്, ഹമീദ ടീച്ചര്‍ ,സോളിഡാരിറ്റി അദ്ധ്യക്ഷന്‍ അശറഫ് സ്‌കൈ നെറ്റ് , എസ്. ഐ. ഒ സെക്രട്ടറി അമിന്‍ സമാന്‍, പി. ടി. റഹീം, അബ്‌റാര്‍ മഹല്ല് ഉപാദ്ധ്യക്ഷന്‍ മുത്തു അബ്ദുല്‍ ഹമീദ്, ലഹരി വിരുദ്ധ ജാഗ്രത സമിതി അദ്ധ്യക്ഷന്‍ സി. ആര്‍. പരപ്പനങ്ങാടി , ടി. ടി. ശംസുദ്ദീന്‍’ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!