കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്ഭൂവും ചേര്‍ന്ന് പതാക വീശി. രാവിലെ പത്ത് മണിക്ക് അബുദാബിയിലേക്കുള്ള ആദ്യ വിമാനം ടേക്ക് ഓഫ് ചെയ്തു.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ആദ്യദിവസം ഒമ്പത് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടായിരിക്കും. 2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിര്‍മ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍)ഉടമസ്ഥതയിലാണ് വിമാനത്താവളം.

ചടങ്ങില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍,കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top