താനൂരില്‍ റോഡരികില്‍ നായയുടെ തോലും കാലും;അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍

താനൂര്‍: താനൂരില്‍ റോഡരികില്‍ നായയുടെ തോലും കാലിന്റെ ഒരുഭാഗവും കണ്ടത്. മാംസം എടുത്ത ശേഷം മറ്റുശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചതാവാം എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാവിലെയാണ് വട്ടത്താണി പള്ളിക്ക് സമീപം ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിവരമറിയിച്ചിതനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി.

സംഭവത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.