ഞരമ്പ് രോഗിയെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത് യുവതി ;നാടകീയ രംഗങ്ങള്‍ നടന്നത് കോട്ടക്കലില്‍

രാജേഷ് വി അമല
വളാഞ്ചേരി: നിരന്തരമായി ഫോൺ വിളിച്ച് ശല്യം ചെയ്ത യുവാവിനെ വിളിച്ചു വരുത്തി  ഉഗ്രൻ പണി നൽകി യുവതിയും സംഘവും. പുത്തനത്താണി ഫിഗ്ഗ് ബാക്സിനു സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ആഴ്ചകൾക്ക് മുൻപ് കോട്ടക്കലിൽ വച്ച് അപരിചിതനായ ഒരു യുവാവ് അടുത്തുവന്ന്  അത്യാവശ്യമായി വിളിക്കാനായി ഫോൺ ആവശ്യപ്പെട്ടുവെന്നും തുടർന്ന് തന്റെ നമ്പർ കൈക്കലാക്കുകയും പിന്നീട് നിരന്തരമായി ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. ശല്യം അസഹനീയമായതോടെയാണ്  നേരിൽ ഒന്നു കാണാമോ എന്ന തന്ത്രവുമായി യുവതി പുത്തനത്താണിയിലെത്തിയത്.

പറഞ്ഞു റപ്പിച്ച സ്ഥലത്ത് യുവതി കാത്തു നിൽക്കുകയും തുടർന്ന് യുവാവെത്തിയതോടെ മറഞ്ഞുനിന്ന യുവതിയുടെ ബന്ധുക്കളെത്തി ഞരമ്പ് രോഗിയെ കയ്യോടെ പിടികൂടി പെരുമാറിവിട്ടു. ആളുകൾ കൂടിത്തുടങ്ങിയതോടെ യുവാവ് കുതറി ഓടിരക്ഷപ്പെടുകയായിരുന്നു.