തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വഴി മുടക്കി പട്ടം!

HIGHLIGHTS : Kite blocks flights at Thiruvananthapuram airport!

phoenix
careertech

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് വിമാനങ്ങളുടെ വഴി മുടക്കി പട്ടം. ഇതേത്തുടര്‍ന്ന് 4 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. രണ്ട് വിമാനങ്ങള്‍ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തില്‍ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി. പരിസരവാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്.

ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്നു അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോടു വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള ഗോ എറൗണ്ട് സന്ദേശം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നു നല്‍കി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങള്‍ തത്കാലം പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിടാനും നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

4.20 നു മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബംഗളൂരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ചുറ്റിക്കറങ്ങാന്‍ നിര്‍?ദ്ദേശം ലഭിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ബംഗളൂരുവിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്തിയില്ല.

രണ്ട് മണിക്കൂറോളം പറന്നു നടന്ന പട്ടം താനേ നിലം പതിച്ച ശേഷമാണ് വിമാനങ്ങലുടെ തടസം നീങ്ങിയത്. വട്ടമിട്ടു പറന്ന വിമാനങ്ങള്‍ ഇതിനു ശേഷം ഓള്‍ സെയ്ന്റ്‌സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ പുറപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN

error: Content is protected !!