ചുംബന സമരത്തിന്‌ ആലപ്പുഴയിലെത്തുന്നവരെ അടിച്ചോടിക്കണം;ഗൗരി അമ്മ

kr-gowri-ammaആലപ്പുഴ: ചുംബന സമരത്തിന്‌ ആലപ്പുഴയില്‍ എത്തുന്നവരെ അടിച്ചോടിക്കണമെന്ന്‌ ഗൗരി അമ്മ. ചുംബന സമരം ആഭാസകരമാണെന്നും ഇതു നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ജെഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരി അമ്മ പറഞ്ഞു.

ഇത്തരം സമര രീതികള്‍ കേട്ടുകേഴ്‌വിയില്ലാത്തതാണെന്നും ഇതു നമ്മുടെ സംസ്‌ക്കാരത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം സമരങ്ങളെ എതിര്‍ക്കാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും ഗൗരി അമ്മ പറഞ്ഞു.

ആരൊക്കെ ഇതിനെ അനുകൂലിച്ചാലും താന്‍ ഇത്തരം സമരങ്ങള്‍ക്കെതിരാണെന്നും ഗൗരി അമ്മ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top