Section

malabari-logo-mobile

തട്ടികൊണ്ടു പോയി കവര്‍ച്ച; ഗുണ്ടാസംഘം പിടിയില്‍

HIGHLIGHTS : Kidnapping and robbery; Gangster arrested

കോഴിക്കോട്: വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ ഗുണ്ടാസംഘത്തെ പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസ്സുകളില്‍ പ്രതിയായ മെഡിക്കല്‍ കോളേജ് സ്വദേശി തെണ്ടയാട് ബിലാല്‍ ബക്കര്‍ (27) , എടശ്ശേരി മീത്തല്‍ സ്വദേശി ധനേഷ് (32), കൊമ്മേരി സ്വദേശി സുബിന്‍ പോള്‍ (36) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ശനി പകല്‍ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരിന്റെ സിവില്‍ സറ്റേഷനു സമീപമുള്ള വീട്ടില്‍ നിന്ന് ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കി, നഗരത്തിലെ ഡി ഗ്രാന്റ് ബാറില്‍ എത്തിച്ച് കത്തികാണിച്ച് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന കാറും 1 ലക്ഷം രൂപ പിടിച്ചുപറിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റു അവശനായ തലക്കളത്തൂര്‍ സ്വദേശിയുടെ പരാതിയില്‍ കസബ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി. പരിശോധനയില്‍ ബാറിലെ CCTV ദൃശ്യങ്ങളില്‍ നിന്ന് അക്രമം നടത്തിയത് ക്വട്ടേഷന്‍ സംഘത്തിലെ കുപ്രസിദ്ധനായ ബിലാല്‍ബക്കറും കൂട്ടാളികളുമാണ് എന്ന് കണ്ടെത്തി.

sameeksha-malabarinews

മോഷണം പോയ കാര്‍ ബിലാല്‍ ബക്കറിന്റെ മെഡിക്കല്‍ കോളേജ് NGO ക്വാര്‍ട്ടേഴ്‌സിലെ പാര്‍ക്കിംഗില്‍ നിന്നും പോലീസ് കണ്ടെടുത്തു. മറ്റു രണ്ട് പ്രതികളെ അവരുടെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അറസ്‌റിലായ ബിലാല്‍ ബക്കര്‍ ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ്.

കസബ പോലീസും ടൗണ്‍ അസ്സി:കമ്മീഷണര്‍ പി ബീജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് അതിസാഹസികമായാണ് സംഘത്തെ പിടികൂടിയത്. സിറ്റിപോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നിര്‍ദ്ദേശത്തില്‍ ടൗണ്‍ അസ്സി: കമ്മീഷണര്‍ പി.ബിജുരാജ് , കസബ ഇന്‍സ്പകടര്‍ കൈലാസ് നാഥ്. എസ്.ഐ ജഗമോഹന്‍ദത്തന്‍.എ.എസ്.ഐ ഷൈജു , സീനിയര്‍ സി പി.ഒ സജേഷ് കുമാര്‍ പി, .സുധര്‍മ്മല്‍ പി, രജ്ജിത്ത് കെ, സി പി ഒ അര്‍ജ്ജുന്‍ യു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലും എം, സുജിത്ത് സി.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!