പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീകരര്‍

CST railway station in Mumbai| Photo: PTI

മുംബൈ: പുതുവത്സര ദിനത്തില്‍ മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തുമെന്നാണ് സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഇതിനെ തുടര്‍ന്ന് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അവധിയില് പോയ പോലീസ് ഉദ്യോഗസ്ഥരോട് അവധി റദ്ദാക്കി തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്‍കി. ഇവരെ നഗരത്തിലെ വിവധ പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകളില്‍ വിന്യസിക്കും.

മുംബൈയിലെ പ്രധാന റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ബാന്ദ്ര ചര്‍ച്ച്ഗേറ്റ്, കുര്‍ള തുടങ്ങിയ സ്റ്റേഷനുകളിലാണ് അതീവ ജാഗ്രതയുള്ളത്. ഇവിടങ്ങളില്‍ 3000 ത്തോളം ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

Share news
error: Content is protected !!
Scroll to Top