തൃശ്ശൂര്‍: സമൂഹമാധ്യമതതിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 10 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ചേലക്കര ഐശ്വര്യ നഗര്‍ ചിറയത്ത് സിന്ധു(37)ആണ് അറസ്റ്റിലായത്.
പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി മൂന്നരപ്പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും തട്ടിയെടുത്ത ശേഷം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു ഭീഷണി തുടരുന്നതിനിടെയാണ് അറസ്റ്റ്.
യുവാവിനെ തൃശ്ശൂരിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയ സിന്ധു ശാരീരിക ബന്ധത്തിനുശേഷം പോലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. യുവാവ് ധരിച്ചിരുന്ന മൂന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഊരിവാങ്ങി. എന്നാല്‍, ഇവ തിരികെ നല്‍കാമെന്നു തന്ത്രപൂര്‍വം വിശ്വസിപ്പിച്ചു യുവാവിനെ ഷൊര്‍ണൂരിലെ സ്വകാര്യ ലോഡ്ജിലേക്കു വിളിച്ചുവരുത്തി. മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഇതു കാണിച്ചു ഭീഷണിപ്പെടുത്തി 1.75 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു.




