കൊച്ചി ;സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റി. പ്രധാന സാക്ഷിയായ പ്രശാന്താണ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ തന്റെ നിലപാട് മാറ്റിയത്. ക്രൈംബ്രാഞ്ച് സംഘം തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ച മൊഴി ആയിരുന്നു എന്നാണ് പ്രശാന്ത് പറയുന്നത്. അതേസമയം പ്രശാന്ത് മൊഴി മാറ്റിയാലും തെളിവുകള്‍ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വെളിപ്പെടുത്തലുമായി പ്രശാന്ത് രംഗത്തെത്തിയത്. ആശ്രമം കത്തിച്ച കേസില്‍ ഈയടുത്ത് ആത്മഹത്യചെയ്ത തന്റെ സഹോദരന്‍ പ്രകാശിന് ബന്ധമുണ്ടെന്ന് പറഞ്ഞത് പ്രശാന്ത് രംഗത്തെത്തുകയായിരുന്നു .പ്രകാശനും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശ്രമത്തിന് തീ വെച്ചതെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍.
ഈ വര്‍ഷം ജനുവരിയിലാണ് പ്രകാശ് ആത്മഹത്യ ചെയ്തത്. ഇതിനുശേഷമാണ് വെളിപ്പെടുത്തലുമായി സഹോദരന്‍ രംഗത്തെത്തിയത് .2018 ഒക്ടോബര്‍ 27 നായിരുന്നു തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം
തീപിടിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്നതിനു കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ സഹോദരന്‍ ആശ്രമം കത്തിച്ച വിവരം
തന്നോട് പറഞ്ഞതെന്നും കൂട്ടുകാരനെയും അറസ്റ്റ് ചെയ്തതോടെ പ്രകാശ് അസ്വസ്ഥനായിരുന്നു എന്നും ഇതിനു ശേഷമാണ് തന്നോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതും പ്രശാന്ത് ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




