എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കുന്നതാണ് കേരളത്തിന്റെ ശക്തി : മന്ത്രി വി. അബ്ദുറഹിമാന്‍

എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനില്‍ക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹവും ഐക്യവും കേരളത്തിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുകയും നിര്‍ദ്ദേങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നാലാമത് കമ്മിഷന്‍ അംഗങ്ങള്‍ പുതുതായി ചുമതലയേറ്റെടുത്തതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, കേരള ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ്, കമ്മിഷന്‍ അംഗം സൈഫുദ്ദീന്‍ എ., വിവിധ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top