രണ്‍ബീര്‍ കപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി

മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനോട് വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. ഗെയിമിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. ആപ്പിന്റെ പരസ്യങ്ങളില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടത്. വിവാദമായ മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പിന്റെ പരസ്യത്തിലാണ് രണ്‍ബീര്‍ അഭിനയിച്ചത്. മഹാദേവ് ആപ്പിന്റെ ഉടമ നടത്തിയ വിവാഹ വിരുന്നില്‍ പങ്കെടുത്ത സെലിബ്രിറ്റികകള്‍ ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ വിളിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

സൗരഭ് ചന്ദ്രകാര്‍, രവി ഉപ്പല്‍ എന്നിവരാണ് മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് തട്ടിപ്പ് കേസിന്റെ പ്രധാന കണ്ണികള്‍. 5,000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ബോളിവുഡ് താരങ്ങള്‍ 2022-ല്‍ സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തില്‍ പങ്കെടുത്തതായി ആരോപണമുയര്‍ന്നിരുന്നു. ദുബായിലായിരുന്നു ആഡംബര വിവാഹം. 200 കോടി രൂപ മുടക്കിയാണ് ഇവര്‍ ആഡംബര പാര്‍ട്ടി നടത്തിയതെന്നും പറയുന്നു. സൗരഭ് ചന്ദ്രാകറിന്റെ പേരില്‍ ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 417 കോടി രൂപയുടെ സ്വത്തുക്കള്‍ കഴിഞ്ഞയാഴ്ചയാണ് ഇഡി കണ്ടുകെട്ടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top