ഫുട്ബോൾ പരിശീലകരാവാൻ അവസരം


മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിൽ കോട്ടപ്പടി സ്റ്റേഡിയത്തിൽ നടത്തുന്ന ഫുട്ബോൾ അക്കാദമിയിലേക്ക് ഫുട്ബോൾ പരിശീലകനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
എ.എഫ്.സി ഡി-ലൈസൻസിൽ കുറയാതെ സർട്ടിഫിക്കറ്റ്, കോച്ചിങിൽ മുൻപരിചയം എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി  ഒക്ടോബർ ഒമ്പതിന് രാവിലെ 9.30ന് ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം ഓഫീസിൽ നേരിട്ട് കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top