താനൂര്‍: മകന്‍ മരിച്ച് മുക്കാല്‍ മണിക്കൂറിനകം ഉമ്മയും മരിച്ചു. കാട്ടിലങ്ങാടി അപ്പാടെ റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് നെഞ്ചു വേദനയെ തുടര്‍ന്ന് മുല്ലക്കാനകത്ത് സലീമിനെ (59) രാത്രി 11ന് മൂലക്കലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെയും വിവരം അറിയിക്കുന്നതിന് മുന്‍പായും സമീപത്തെ അനുജന്‍ അഷ്‌റഫിന്റെ വീട്ടിലുണ്ടായിരുന്ന മാതാവ് മുണ്ടേക്കാട്ടില്‍ ഉമ്മയ്യക്ക് (85) അസ്വസ്ഥത അനുഭവപ്പട്ടു. ഉടന്‍ സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ 12ന് മരിക്കുയായിരുന്നു.
സലിം വ്യാപാരിയും റെയില്‍വേ സ്റ്റേഷന്‍ റോഡിലെ എംഎംബി കോംപ്ലസ് ഉടമയുമാണ്. ഭാര്യ: നദീറ. മക്കള്‍: സെമിന, നിദ ( ബിഡിഎസ് വിദ്യാര്‍ഥിനി ) ഹനീന ( മെഡിക്കല്‍ വിദ്യാര്‍ഥിനി), മുഹമ്മദ് സബീന്‍. മരുമകന്‍: നിഷാദ് (രണ്ടത്താണി).
ഉമ്മയ്യയുടെ ഭര്‍ത്താവ്: പരേതനായ മുല്ലക്കാനകത്ത് എം.എം.ബാവ. മറ്റു മക്കള്‍: അഷ്‌റഫ് (വ്യാപാരി ), ആരിഫ. മരുമക്കള്‍: അഷ്‌റഫ്, ജമീല. ഇരുവരുടെയും ഖബറടക്കം പനങ്ങാട്ടൂര്‍ ജമാത്തത്ത് പള്ളിയില്‍ അരികിലായി ഉച്ചക്ക് ശേഷം 3ന് നടന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



