പതിനൊന്ന് മാസങ്ങള്‍ക്കിപ്പുറം കോവിഡ് ലോക്ഡൗണിന് ശേഷം കേരളത്തിന്റെ വെള്ളിത്തിരയില്‍ ചിത്രങ്ങള്‍ തെളിഞ്ഞു. ആദ്യദിനം ചിന്നദളപതി വിജയ് യുടെ മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്. സംസ്ഥാനത്ത് അഞ്ഞൂറോളം സക്രീനുകളിലാണ് ഇന്ന് രാവിലെ ചിത്രം പ്രദര്‍ശിപ്പിച്ചുതുടങ്ങിയത്. രാവിലെ എട്ടുമണി മുതല്‍ പലയിടത്തും പ്രദര്‍ശനം ആരംഭിച്ചു.
എല്ലാ തിയ്യേറ്ററുകളിലും 50 ശതമാനം കാണികളെ മാത്രമായിരുന്നു പ്രവേശിപ്പിച്ചത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളില്‍ റിബണ്‍കെട്ടിയും മറ്റും ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.


സീറ്റുകള്‍ പകുതിമാത്രമായതിനാല്‍ വിജയ് ഫാന്‍സുകാര്‍ക്കു പോലും ടിക്കറ്റ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പലര്‍ക്കും നിരാശയുണ്ടെങ്ങിലും, വരും ദിവസങ്ങളില്‍ തിയ്യേറ്ററിലിരുന്ന് സിനിമ കാണാമല്ലോ എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേക്ഷകര്‍.
അടുത്താഴ്ച മലയാള ചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെ പ്രദര്‍ശനത്തിനെത്തും.
2
2