ഇത്തവണ കരിപ്പൂരില്‍ നിന്നും ഹജ്ജ് വിമാനങ്ങളില്ല

മലപ്പുറം:  ഇത്തവണ കരിപ്പൂരില്‍ നിന്നും ഹജ്ജ്കര്‍മ്മത്തിനായി തീര്‍ത്ഥാടകര്‍ക്ക് പോകാന്‍ വിമാനങ്ങള്‍ ഉണ്ടാവില്ല. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ രാജ്യത്തെ ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക പത്താക്കി ചുരുക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ വര്‍ഷത്തില്‍ ഉണ്ടായ അപകടത്തിന് ശേഷം വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതിയും കരിപ്പൂരിന് ലഭിച്ചിട്ടില്ല.

സൗദി അറേബ്യയുടെ നിര്‍ദ്ദേശപ്രകാരം ലോകമെമ്പാടും നിന്നുള്ള ഹജ്ജ് യാത്രികരുടെ എണ്ണവും വെട്ടിച്ചുരുക്കിയിട്ടുണ്ട് .ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണവും കുറവാണ്. നെടുമ്പാശ്ശേരിയില്‍ നിന്നുമായിരിക്കും തീര്‍ത്ഥാടകര്‍ യാത്ര പുറപ്പെടുക.

അടുത്ത ജൂണിലാണ് ഹജജ് യാത്രക്കുള്ള സമയം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •