ഗോഡ്‌സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു: പുസ്തകങ്ങള്‍ പിടിച്ചെടുത്തു

hindu maha sabhaഭോപ്പാല്‍:  ഗാന്ധിജിയുടെ കൊലപ്പെടുത്തിയ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ വിശ്വ ഹിന്ദു പരിഷത്ത് ആരംഭിച്ച ജ്ഞാന്‍ശാല എന്ന പേരിലുള്ള ലൈബ്രറിയും പഠനകേന്ദ്രവും പൂട്ടിച്ചു. പുസ്തകങ്ങള്‍ പിടിച്ചെടുത്തു.

ഗോഡ്‌സെ ജ്ഞാന്‍ശാലയക്കെതിരെ നിരവധി പരാതികളും വിമര്‍ശനും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജില്ലാ ഭരണകൂടമാണ് നടപടിയെടുത്തത്.

ഇവിടെ നിന്നും പുസ്തകങ്ങളും, ബാനറുകളും, പോസ്റ്ററുകളും പിടിച്ചെടുത്തു.

ജനുവരി 10നാണ് ലൈബ്രറി ആരംഭിച്ചത്.

ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ ആസൂത്രണം ചെയ്തതും, അതിനായി തോക്കുവാങ്ങിച്ചതും ഗ്വാളിയാറില്‍ വെച്ചാണ്. ഇവിടെ ഗോഡ്‌സെയുടെ പേരില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുമഹാസഭ തീരുമാനിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •