Section

malabari-logo-mobile

റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപിച്ചു

HIGHLIGHTS : മലപ്പുറ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാ...

മലപ്പുറ: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും ചേര്‍ന്ന് ചേളാരി എ.കെ.എം.എം ഗവ.പോളിടെക്നിക്ക് കോളജില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച റീബൂട്ട് കേരള ഹാക്കത്തോണ്‍ സമാപിച്ചു. സമാപന സമ്മേളനവും വിജയിച്ച മൂന്ന് ടീമുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും പി .കെ അബ്ദുറബ്ബ് എംഎല്‍.എ നിര്‍വഹിച്ചു.

പരമ്പരാഗത ശൈലികള്‍ക്ക് വിഭിന്നമായി നൂതന സാങ്കേതിക വിദ്യയുടെ സഹയാത്തോടുകൂടിയുള്ള നൈപുണ്യവികസനമാണ് ഹാക്കത്തോണ്‍ പോലെയുള്ള പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം പ്രശ്നപരിഹാര മാര്‍ഗങ്ങളില്‍ കൂടെ മാത്രമേ വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കാനാവൂ എന്നും വിജയികളെ അനുമോദിച്ചുകൊണ്ട് എം.എല്‍.എ പറഞ്ഞു.

sameeksha-malabarinews

36 മണിക്കൂര്‍ തുടര്‍ച്ചായി നടന്ന പ്രശ്ന പരിഹാരം യജ്ഞത്തില്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 15 ടീമുകളില്‍ നിന്നാണ് മികച്ച മൂന്നു ടീമുകളെ വിജയികളായി തെരഞ്ഞെടുത്തത്. ഭാവിയിലെ ശാസ്ത്രജ്ഞന്‍മാരെയാണ് ഹാക്കത്തോണിലൂടെ കാണാന്‍ സാധിച്ചതെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഒന്നാം സ്ഥാനം ടീം എക്സ് മെഷീന, കോതമംഗലം മാര്‍ അത്തനേഷ്യസ്സ് കോളേജ് ഓഫ് എഞ്ചിനീറിങും രണ്ടാം സ്ഥാനം ടീം ടെക് മേറ്റ്സ്, തൃശൂര്‍ സെന്റ് തോമസ് കോളേജും മൂന്നാം സ്ഥാനം ടീം തിങ്ക് , കൊല്ലം അമൃത വിശ്വ വിദ്യ പീഠവും നേടി. ഒന്ന്, രണ്ടു, മൂന്നു സ്ഥാനം ലഭിച്ച ടീമുകള്‍ക്ക് യഥാക്രമം 50,000 , 30,000, 20,000 ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു.

എ.കെ.എന്‍.എം ഗവ. പോളിടെക്നിക് കോളജ് പ്രിന്‍സിപ്പല്‍ സുരേഷ് കുമാര്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എസ് സോജു, റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം എസ് .അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. റീബൂട്ട് കേരള ഹാക്കത്തോണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!