സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശക പുസ്തകത്തില്‍ മോദിയെ പ്രശംസിച്ച് ട്രംപ്

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും 36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ചേര്‍ന്നാണ് ഇരുവരെയും സ്വീകരിച്ചത്.

മഹാത്മാഗന്ധിയുടെ സബര്‍മതി ആശ്രത്തിലെത്തിയ മോദിയും ട്രംപും മിലാനിയും ചേര്‍ന്ന് ഗാന്ധിജിയുടെ ചിത്രത്തില്‍ മാലയണിയിച്ചു. ട്രംപും ഭാര്യയും ചേര്‍ന്ന് ഒരുമിച്ച് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്തു. സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ മോദിയെ പ്രശംസിച്ച് ട്രംപ് എഴുതിയ വാക്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘എന്റെ മഹാനായ കൂട്ടുകാരനോട്, ഈ അത്ഭുതകരമായ സന്ദര്‍ശനത്തിന് വളരെ നന്ദി’ എന്നാണ് മോദിക്ക് നന്ദി പറഞ്ഞ് ട്രംപ് സന്ദര്‍ശന പുസ്തകത്തില്‍ കുറിച്ചത്.

Share news
error: Content is protected !!
Scroll to Top