കേരളത്തില്‍ ഇടതു മുന്നേറ്റം പ്രവചിച്ച് ആദ്യ സര്‍വ്വേഫലം: 15 സീറ്റു വരെ നേടുമെന്ന് സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വ്വേ

 കേരളത്തിലെ മാധ്യമങ്ങളുടെ മുന്‍കൈയ്യില്‍ നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ ഒന്നായി യുഡിഎഫ് തരംഗമെന്ന് പ്രവചിക്കുമ്പോള്‍ ആദ്യമായി ഒരു സര്‍വ്വേ ഇടതുമുന്നണിക്ക് അനുകൂലം.

ദി ഹിന്ദു പുറത്തുവിട്ട സിഎസ്ഡിഎസ്-ലോക്തനീത് പ്രീപോള്‍ സര്‍വ്വേയുടെ ഫലം പക്ഷേ മറ്റൊന്നാണ്. കേരളത്തില്‍ ഇടതുപക്ഷം നിലവിലെ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍വ്വേ പ്രവചനം. ഇടതുമുന്നണിക്ക് 6 മുതല്‍ 14 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഈ പ്രീപോള്‍ സര്‍വ്വേ പ്രവചിക്കുന്നു.

യുഡിഎഫിനെ കുറിച്ചും പറയുന്നത് വ്യത്യസ്തമല്ല. അവര്‍ക്ക് 5 മുതല്‍ 13 സീറ്റ് വരെ ലഭിക്കാനിടയുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

എന്‍ഡിഎക്കകട്ടെ പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു.

കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ തന്നെ എന്‍ഡിഎ സര്‍ക്കാര്‍ ഉണ്ടാക്കുമന്ന് സിെസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് നിലവിലെ 44ല്‍ നിന്നും എണ്ണംകൂട്ടുമെന്നും 74 മുതല്‍ 84 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ഇവരുടെ പ്രവചനം.യുപിഎയിലെ സഖ്യകക്ഷികള്‍ക്ക് 41 മുതല്‍ 51 സീറ്റുവരെ ലഭിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.
ബിജെപിയായിരിക്കും കേന്ദ്രത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുയെന്നും സര്‍വ്വേ പറയുന്നു 222 മുതല്‍ 232 സീറ്റുവരെ ഇവര്‍ നേടും.എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ 41 മുതല്‍ 51 സീറ്റ് വരെ നേടും ബിഎസ്പി എസ്പി അടങ്ങുന്ന കക്ഷികള്‍ 37 മുതല്‍ 47 സീറ്റുവരെ നേടുമെന്നാണ് സര്‍വ്വേ പറയുന്നത്.

Related Articles