Section

malabari-logo-mobile

കെഎം മാണി അന്തരിച്ചു

HIGHLIGHTS :   കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്ന മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണി(85) അന്തരിച...

 

കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുകയായിരുന്ന മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണി(85) അന്തരിച്ചു . ഉച്ചക്ക്‌ശേഷം മൂന്നുമണിയോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. മരിക്കുമ്പോള്‍ ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. നിലവില്‍ പാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ് മാണി.  വൈകീട്ട് 4.57നായിരുന്നു അന്ത്യം.

രണ്ട് ആഴ്ചയായി അദ്ദേഹം ശ്വാസകോശ സംബന്ധമായ തുടര്‍ന്ന് ആശുപത്രിയില്‍ ചികത്സയിലായിരുന്നു

sameeksha-malabarinews

കോട്ടയം ജില്ലയിലെല മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപള്ളിയില്‍ തൊമ്മന്‍മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30നാണ് മാണി ജനിച്ചത്.

തൃശ്ശനാപ്പള്ളി സെന്‍്‌റ ജോസഫ്്‌സ് കോളേജില്‍ വിദ്യാഭ്യാസം നേടിയ കെഎം മാണി മദ്രാസ് ലോ കോളേജില്‍ നിന്നും നിയമബിരുദം കരസ്ഥമാക്കി. അഭിഭാഷക വൃത്തിയില്‍ സജീവമായ സമയത്തു തന്നെ 1959ല്‍ കെപിസിസി അംഗമായി. പിന്നീട് കേരളാ കോണ്‍ഗ്രസ് ഉണ്ടായപ്പോള്‍ 1964 മുതല്‍ അതില്‍ സജീവമായി.

1965 മുതല്‍പാലായില്‍ നിന്നും 54 വര്‍ഷമായി നിയമസഭയില്‍ എംഎല്‍എ ആയി തുടരുകയാണ്.പത്ത് മന്ത്രിസഭകളില്‍ മന്ത്രിയായ കെഎം മാണിയായാണ് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!