വാഹനമോടിക്കുമ്പോളും, വാഹനത്തില്‍ നിന്ന് ഇറങ്ങമ്പോളും നമ്മളില്‍ പലര്‍ക്കുമുണ്ടാകുന്ന അശ്രദ്ധ വിലപ്പെട്ട ജീവനുകളെ കവര്‍ന്നെടുത്ത് സംഭവങ്ങള്‍ നിരവധിയാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കേരള പോലീസിന്റെ സമൂഹ്യമാധ്യമങ്ങളിലെ പേജില്‍ വന്ന കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ദേയമാകുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
മിക്കപ്പോഴും നമ്മള്‍ അത് മറന്നു പോകുകയാണ് പതിവ്. എന്നാല്‍ ഇത് അപകടങ്ങള്‍ വിളിച്ച് വരുത്തുകയാണ്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. അതിനാല്‍ വാഹനം പാതയോരത്തു നിര്‍ത്തിയാല്‍ റോഡിലേക്കുള്ള ഡോര്‍ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം പിറകിലോട്ടു നോക്കി മറ്റ് വണ്ടികളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കുക. കഴിയുമെങ്കില്‍ ഇടതു കൈ ഉപയോഗിച്ച് ഡോര്‍ പതിയെ തുറക്കുക. അപ്പോള്‍ പൂര്‍ണമായും ഡോര്‍ റോഡിലേക്ക് തുറക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. ശ്രദ്ധിക്കുക, നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു ജീവനാകും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




