Section

malabari-logo-mobile

തിരൂര്‍-മഞ്ചേരി റൂട്ടിലെയടക്കം മലപ്പുറം ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടി കുറച്ചത് പുനസ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ്

HIGHLIGHTS : ksrtce bus cancelation issue in malappram youth congress, make strike

മലപ്പുറം: ജില്ലയില്‍ ഏറെ ജനപ്രിയ സര്‍വീസുകള്‍ തിരൂര്‍-മഞ്ചേരി റൂട്ടില്‍ അടക്കം വെട്ടി കുറച്ച കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനസ്ഥാപിക്കണമെന്നും, സബ് ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കണമെന്നും ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവിശ്യപ്പെട്ടു.

തിരൂര്‍ മഞ്ചേരി റൂട്ടില്‍ ഇരുപതോളം സര്‍വീസുകളുണ്ടായിരുന്നിടത്ത് നിലവില്‍ രണ്ട് സര്‍വീസുകള്‍ മാത്രമാണുള്ളത്. പെരിന്തല്‍മണ്ണയില്‍ നിന്നും വളാഞ്ചേരിയിലേക്കും കോട്ടക്കലിലേക്കും, മലപ്പുറത്ത് നിന്നും പരപ്പനങ്ങാടിയിലേക്കും ഉണ്ടായിരുന്ന സര്‍വീസുകളും നിര്‍ത്തലാക്കി. ഏറെ ജനപ്രിയ സര്‍വീസുകളായിരുന്ന ബാംഗ്ലൂര്‍, മൈസൂര്‍, മധുര റൂട്ടുകളും നിര്‍ത്തലാക്കി.

sameeksha-malabarinews

വളരെയേറെ യാത്രക്കാരുള്ള ഈ റൂട്ടുകളില്‍ ഏറെ പ്രയാസത്തോടെയാണ് ജനങ്ങള്‍ സ്വകാര്യ ബസ്സുകളെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ ഏറെ ഉപയോഗപ്പെടുത്തുന്ന റൂട്ടുകള്‍ കൂടിയാണിത്.ഏറെ സ്ത്രീകളും കുട്ടികളും യാത്രക്ക് ആശ്രയിക്കുന്ന മലപ്പുറം സബ് ഡിപ്പോയില്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

നിലവില്‍ നിര്‍ത്തി വെച്ച സര്‍വീസുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുനസ്ഥാപിച്ചില്ലങ്കില്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് പോവുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അറിയിച്ചു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!