Section

malabari-logo-mobile

മുന്തിരിക്കൊത്ത്

HIGHLIGHTS : How to prepare grape pomace

മുന്തിരിക്കൊത്ത്

തയ്യാറാക്കിയത്;ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകള്‍:-

1.റവ -അര കപ്പ്
പൊരിക്കടല -അര കപ്പ്
ചെറുപയര്‍ പരിപ്പ് -അര കപ്പ്
തേങ്ങ തിരുമ്മിയത് -അര കപ്പ്
2.അരിപ്പൊടി -2 ടേബിള്‍സ്പൂണ്‍
മൈദ -1 കപ്പ്
മഞ്ഞള്‍പ്പൊടി -1 നുള്ള്
3.നെയ്യ് -1 ടേബിള്‍സ്പൂണ്‍
4.ശര്‍ക്കര -അര കിലോ
5.വെള്ളം -ആവശ്യത്തിന്
6. എണ്ണ -ആവശ്യത്തിന്
7.ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
8.എള്ള് -1 ടേബിള്‍സ്പൂണ്‍
ചുക്കുപ്പൊടി- 1/4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:-

റവ , പൊരിക്കടല ,ചെറുപയര്‍ പരിപ്പ് ,തേങ്ങ തിരുമ്മിയത് നെയ്യില്‍ മൂപ്പിച്ച് പൊടിക്കുക. ശര്‍ക്കര പാവുകാച്ചി അരച്ചെടുക്കുക.

പൊടിച്ച ചേരുവകളും എള്ളും ഏലക്കാപൊടിയും ചേര്‍ത്ത് ശര്‍ക്കര പാവൊഴിച്ചു കുഴച്ച് നെല്ലിക്കാ വലിപ്പത്തില്‍
ഉരുളകളാക്കുക.

അരിപ്പൊടി, മൈദ ,
മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ കലക്കുക.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഉരുളകള്‍ ഓരോന്നെടുത്ത് മാവില്‍ മുക്കി എണ്ണയിലിട്ട്
വറുത്തു കോരുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!