ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മലപ്പുറത്ത് മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30 വരെ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കും.

തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ടിപിആര്‍ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. ഇവിടങ്ങളില്‍ സാധാരണ ലോക്ക്ഡൗണ്‍ തുടരും.

ട്രിപ്പിള്‍ ലോക്ക്ഡൗണിലും മലപ്പുറത്ത് ടിപിആര്‍ കുറഞ്ഞില്ല. ജില്ലയില്‍ പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. എഡിജിപി ലോ ആന്‍ഡ് ഓര്‍ഡര്‍ മലപ്പുറത്തേക്ക് പോയി. ഉത്തരമേഖല ഐജിയും മലപ്പുറത്ത് ക്യാംപ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top