പരപ്പനങ്ങാടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; ഇനി കാവലിനായ് മര്‍ച്ചന്റ് അസോസിയേഷനും

പരപ്പനങ്ങാടി : പരപ്പനങ്ങാടി ടൗണിലും പരിസരത്തും വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെട്രോളിംഗിനായി വ്യാപാരികള്‍ ഒരുങ്ങുന്നു.

കോവിഡ് ലോക്ക്ഡൗണും ട്രിപ്പിള്‍ ലോക്ക്ഡൗണും കാരണം പോലീസുകാര്‍ക്ക് അധിക ചുമതലകള്‍ ഉള്ള സാഹചര്യത്തില്‍, അവരുടെ സഹായത്തോട് കൂടി പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്റയും യൂത്ത് വിംഗിന്റയും കീഴിലാണ് നൈറ്റ് പെട്രോളിംഗ് ടീം രൂപീകരിച്ചിരിക്കുന്നത്.

മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത് വിംഗ് പ്രസിഡണ്ട് ഷൗക്കത്ത്, ആബിദ്, സിയാദ്, ഷമീര്‍, ഷാഹുല്‍, അബു, ഹനീഫ, ഇഖ്ബാല്‍ തുടങ്ങിയവര്‍ നൈറ്റ് പെട്രോള്‍ ടീമിലെ അംഗങ്ങളാണ്.

മര്‍ച്ചന്‍ അസോസിയേഷന്‍ നേതാക്കളായ എം വി മുഹമ്മദാലി, വിനോദ് എ വി, മുജീബ് ദില്‍ ദാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. പരപ്പനങ്ങാടി പോലീസിന്റ സഹകരണത്തോട് കൂടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് വ്യാപാരികള്‍ പറഞ്ഞു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top