കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ പരാജയപ്പെട്ടു. ഐലന്‍ഡ് ഡിവിഷനില്‍ ജയം ബിജെപി ക്ക്.ഒറ്റ വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് വേണുഗോപാലിന്റെ തോല്‍വി. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് യുഡിഎഫ് വിമതര്‍ കൊച്ചിയില്‍ വിജയിച്ചു.വര്‍ക്കല, പാലാ ,ഒറ്റപ്പാലം , ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് അഞ്ച് സീറ്റിലും പരവൂര്‍,മുക്കം ,കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു .
പാലാ നഗരസഭയില്‍ 1,2,3 വാര്‍ഡുകള്‍ എല്‍.ഡി,എഫ് കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




