ഇന്ന് രണ്ടാം ഘട്ടം ; 5 ജില്ലകള്‍ വിധിയെഴുതും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 5 ജില്ലകളിലെ പോളിങ് ആരംഭിച്ചു . കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,വയനാട് ജില്ലകളിലെ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

അഞ്ച് ജില്ലകളിലായി ആകെ 9857208 വോട്ടര്‍മാരും 28142 സ്ഥാനാര്‍ത്ഥികളും.
473 പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കളമശ്ശേരി മുന്‍സിപ്പാലിറ്റിയിലെയും തൃശൂര്‍ കോര്‍പറേഷനിലെയും ഓരോ വാര്‍ഡുകളില്‍ വോട്ടെടുപ്പ് മാറ്റി.രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെട്ടുപ്പ് .

 

Share news
error: Content is protected !!
Scroll to Top