Section

malabari-logo-mobile

ഗോവധ നിരോധന ബില്‍ പാസാക്കി കര്‍ണാടക

HIGHLIGHTS : Anti cow slaughter bill passed in Karnataka

കര്‍ണാടക നിയമസഭയില്‍ ഗോവധ നിരോധന ബില്‍ പാസാക്കി. പശു, കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നവര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും നല്‍കുന്നതാണ് ബില്‍. പശു, കാള, പോത്ത് തുടങ്ങിയവയെ കശാപ്പ് ചെയ്യുന്നവര്‍ക്ക് 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. കുറ്റം തെളിഞ്ഞാല്‍ പ്രതിയുടെ വാഹനങ്ങള്‍, ഭൂമി, വസ്തുക്കള്‍, കാലികള്‍ എന്നിവ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നുണ്ട്.

ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഉപരിസഭയില്‍ കൂടി ബില്‍ പാസാകുകയും ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാകും.

sameeksha-malabarinews

2010ല്‍ ബിജെപി കര്‍ണാടകത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയപ്പോള്‍ യദ്ദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ അംഗീകരം ഇതിന് ലഭിച്ചിരുന്നില്ല. പിന്നീട് 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ ബില്‍ പിന്‍വലിക്കുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!