പരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി കുണ്ടന്‍ കടവിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സ്‌കൂട്ടറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു . മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി അബ്ദുല്‍ ഹസീസിനാണ് പരിക്കേറ്റത് .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുണ്ടന്‍ കടവിന് സമീപം ചകിരി കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകിലാണ് വാഹനമിടിച്ചത് .

നിലവില്‍ പാലത്തിങ്ങല്‍ പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ പാലത്തിങ്ങല്‍ പാല നിര്‍മാണത്തിന്റെ ഭാഗമായി റോഡ് അടച്ചതോടെ കുണ്ടന്‍ കടവ് പാലം വഴിയാണ് ഇപ്പോള്‍ പ്രധാനമായും വാഹനങ്ങള്‍ കടന്നു പോകുന്നത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •