Section

malabari-logo-mobile

സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും; സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

HIGHLIGHTS : Kerala in the list of 52 places to visit; Chief Minister shared his happiness

തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടം നേടിയതിന്റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ 13-ാംസ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണസൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവകാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

sameeksha-malabarinews

മുഖ്യമന്ത്രിയുടെ കുറിപ്പ്:-

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങള്‍ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവര്‍ക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ്‌കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണസൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവകാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും ഇതിലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചുവരികയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍. കൊവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികള്‍ മറികടക്കാനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ഈ പരിശ്രമങ്ങള്‍ക്ക് ശക്തി പകരട്ടെ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!