Section

malabari-logo-mobile

അഭിമാനനേട്ടവുമായി കേരളം: ഐക്യാരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗനിയന്ത്രണ അവാര്‍ഡ്‌ സംസ്ഥാനത്തിന്‌

HIGHLIGHTS : kerala bagged un award for prevention,control of non communicable disease

ഐക്യരാഷട്രസഭയുടെ ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള അവാര്‍ഡ്‌ ഇത്തവണ കേരളത്തിന്‌ . സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനുള്ള യുഎന്‍ ഇന്റ്‌ാജന്‍സി ടാസ്‌ക്‌ ഫോഴ്‌സ്‌ അവാര്‍ഡാണ്‌ കേരളത്തിന്‌ ലഭിച്ചത്‌. ലോകരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോ അദാനോം ഗെബ്രിയേസസ്‌ ആണ്‌ യുഎന്‍ ചാനലിലൂടെ അവര്‍ഡ്‌ പ്രഖ്യാപിച്ചത്‌.
2020ല്‍ ഈ അവാര്‍ഡിന്‌ തെരഞ്ഞെടുത്ത ആ രാജ്യങ്ങള്‍ക്കൊപ്പമാണ്‌ കേരളത്തിലെ ആരോഗ്യവകുപ്പിനെയും തെരഞ്ഞെടുത്തത്‌. റഷ്യ, ബ്രിട്ടന്‍, മെക്‌സിക്കോട, നൈജീരിയ, അര്‍മേനിയ, സെന്റ്‌ ഹെലന എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ്‌ കേരളത്തേയും തെരഞ്ഞെടുത്തത്‌്‌. കേരളത്തിലെ ജീവിത ശൈലീ രോഗപദ്ധതിയും, അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും അവാര്‍ഡിനായി പരിഗണിച്ചു. ശ്വാസഖോസ രോഗനിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി , പക്ഷാഘാത നിയന്ത്രമ പദ്ധതി എ്‌ന്നവയും അവാര്‍ഡിന്‌ പരിഗണിക്കാന്‍ കാരണമായി

കേരളത്തിന്‌ വലിയൊരു അംഗീകാരം നേടാന്‍ പരിശ്രമിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി കെകെ ശൈലജ പറഞ്ഞു.

sameeksha-malabarinews

പരിഗണിക്കാന്‍ കാരണമായതെന്നാണ്‌ റിപ്പോര്‍ട്ട്‌

ഈ അംഗീകാരം ആരോഗ്യപ്രവര്‍ത്തകരുടെ നിതാന്ത പരിശ്രമത്തിന്റെ ഗുണഫലമാണെന്നും അവരെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!