ദില്ലി കലാപത്തിന്റെ കുറ്റപത്രത്തില്‍ ബൃന്ദാ കാരാട്ടും ആനി രാജയും: ഇത് ചാര്‍ജ്ജ്‌ ഷീറ്റല്ല,‌ ചീറ്റ്‌ ഷീറ്റാണെന്ന്‌ ബൃന്ദ

brinda karat and annie raja nemed in delhi riot charge sheet.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി:  ഡല്‍ഹി കലാപക്കേസിന്റെ കുറ്റപത്രത്തില്‍ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ആനി രാജയും. ഇവരെ കൂടാതെ സിപിഐഎംഎല്‍-ലിബറേഷന്‍ പൊളിറ്റ്‌ ബ്യൂറോ അംഗം കവിത കൃഷ്‌ണന്‍, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കോണ്‍ഗ്രസ്‌ നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്‌, അഡ്വ. പ്രശാന്ത്‌ ഭൂഷന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ്‌ മന്ദര്‍, ശാസ്‌ത്രജ്ഞന്‍ ഗൗഹര്‍ റാസ എന്നിവരുടെ പേരും കുറ്റപത്രത്തിലൂണ്ട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫെബ്രുവരിയില്‍ നടന്ന കാലപത്തിന്‌ കാരണമായെന്നാണ്‌ പോലീസിന്റെ ഭാഷ്യം.

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ്‌ ഇവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ നേതാക്കള്‍ സര്‍ക്കാരിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചെന്നും സമരം ദീര്‍ഘകാലും മൂന്നോ്‌ട്ട കൊണ്ടുപോകാന്‍ ആവിശ്യപ്പെട്ടെന്നും സാക്ഷിയായ ഇസ്രത്‌ ജഹാന്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ കോണ്‍ഗ്രസ്‌ മുന്‍ കൗണ്‍സിലറാണ്‌.

ഇത്‌ ഒരു ചാര്‍ജ്ജ്‌ ഷീറ്റല്ല ഇത്‌ ചീറ്റ്‌ ഷീറ്റാണെന്ന്‌ വൃന്ദ കാരാട്ട്‌ പ്രതികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ദില്ലി പോലീസ്‌ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബ്രിന്ദ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട്‌ പ്രതികരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •